Thursday, October 6, 2016

Ransomware!!- സൂക്ഷിച്ചാൽ ദുഖിക്കേണ്ട !!


Ransomware ശരിക്കും ഉള്ള ഒരു ഭീഷണി ആണ്. ഞങ്ങളുടെ ചില കസ്റ്റമേഴ്സ് ഇതിനു ഇരകളായി.

നമ്മുടെ കമ്പ്യൂട്ടറിന്റെ ഡാറ്റ മുഴുവൻ, ഫയലിന്റെ പേരടക്കം encript ചെയ്യുകയാണ് ransomware ചെയ്യുന്നത്. കമ്പ്യൂട്ടർ ഡാറ്റ തിരിച്ചു decript ചെയ്യുന്നതിന് ഭീമമായ ഒരു തുക ചോദിക്കുന്നു. പൈസ പേയ്മെന്റ് നടത്തിയാലും പ്രശ്‍നം ശെരിയാവും എന്ന് ഉറപ്പിക്കാനും ആവില്ല.

നമുക്ക് ചെയ്യാവുന്ന കാര്യം Ransomware വരാതിരിക്കാൻ മുൻകരുതലെടുക്കുക എന്നതാണ്. അതിനായി താഴെപറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കൂ.

1 . കംപ്യൂട്ടറിലുള്ള എല്ലാ ഡാറ്റയും കൃത്യമായ ഇടവേളകളിൽ ബാക്കപ്പ് ചെയ്തു വെക്കുന്നതാണ് ഇതുപോലുള്ള പ്രശ്നങ്ങളെ നേരിടാനുള്ള ഏറ്റവും ഫലപ്രദമായ മാർഗം.

2. ഒരു നല്ല ലൈസെൻസ്ഡ് ആൻറിവൈറസ്- ആന്റി മാൽവെയർ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുകയും കൃത്യമായി അപ്ഡേറ്റ് ചെയ്യുകയും വേണം.

3 . നമുക്ക് അറിയാത്ത ഇമെയിൽ ഐഡി യിൽ നിന്നുള്ള മെയിലിന്റെ അറ്റാച്ച്മെന്റ്സ് തുറക്കാതിരിക്കുക. ഇമെയിൽ ആണ് ransomware ന്റെ ഒരു വലിയ സോഴ്സ്.

4. ഇന്റർനെറ്റ് ബ്രൗസ് ചെയ്യുമ്പോൾ കമ്പ്യൂട്ടർ സ്പീഡ് ബൂസ്റ്റിംഗ് പ്രോഗ്രാം പോലുള്ള ഫ്രീ സോഫ്റ്റ്‌വെയർ ലിങ്ക്കൾ ക്ലിക്ക് ചെയ്യാതിരിക്കുക.

Please share and spread the information to maximum people. Let there be no more victims. Also check our facebook page for further updates https://www.facebook.com/SanvirTechnologies/

No comments:

Post a Comment